STORY WRITING PSYCHOLOGY
STORY WRITING PSYCHOLOGY
Topic:Learning disability
ഗുരു സ്നേഹം
ആനി അവൾ ഒരു നിഷ്കളങ്ക കുട്ടിയായിരുന്നു സ്കൂളിൽ പോകുന്നത് വളരെയധികം ഇഷ്ടമുള്ള ഒരു കുട്ടി രണ്ടു മാസത്തെ അവധി കാലത്തിനുശേഷം ആനിയെ കാത്തിരുന്ന ആ സുദിനം വന്നു... ജൂൺ മാസം സ്കൂൾ തുറക്കുന്ന ദിവസം അവൾക്ക് സ്കൂളിൽ പോകാൻ വളരെ അധികം ഇഷ്ടമാണ്. ജൂൺ മാസത്തെ മഴ... പുതിയ കുടയും പുതിയ ബാഗും, ബുക്കും എല്ലാം അവൾ ആസ്വദിച്ചു നോക്കുന്നുണ്ടായിരുന്നു ഞാൻ സ്കൂളിൽ പോകുവാണ് കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ പറയുന്നു... വളരെ സന്തോഷത്തോടെ അവൾ സ്കൂളിൽ പോകാനായി ഒരുങ്ങി സ്കൂളിൽ അവളുടെ കൂട്ടുകാർ അവളെ കാത്തിരിക്കുന്നു ഉണ്ടായിരിക്കും എന്ന് അവൾ ഒരു നിമിഷം ആഗ്രഹിച്ചു. പഠിക്കാൻ ഞാൻ മോശമാണ് എന്നോട് ആർക്കും ഒരു സ്നേഹവും ഇല്ല എന്നാലും എനിക്ക് സ്കൂളിൽ പോകാൻ വല്ലാത്ത ഇഷ്ടമാണ് ബെഞ്ചഉം ഡെസ്ക് ബ്ലാക്ക് ബോർഡ് ചോക്ക് ജനലഴികളിലൂടെ വരുന്ന കാറ്റ് അങ്ങനെയെല്ലാം ആസ്വദിച്ചു കൊണ്ടാണല്ലോ ഞാൻ പഠിക്കുന്നത് എന്നാലും പഠിക്കാൻ മോശമായത് എന്റെ തെറ്റാണോ എന്നെ സഹായിക്കാൻ ആരും ഉണ്ടാവില്ല ഇച്ചിരി വിഷമം ഉണ്ടെങ്കിലും വളരെയധികം സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പോകാൻ ആനി തയ്യാറെടുക്കുന്നത് കുട്ടികളുടെ പെരുമാറ്റവും അവളുടെ നിഷ്കളങ്കതയും ആരും മനസ്സിലാക്കുന്നില്ല. ക്ലാസ്സ് റൂമിൽ അവൾ എന്നും തനിച്ചായിരുന്നു കാരണം അവളെ എല്ലാവരും മാറ്റിനിർത്തും.
പുതിയ ബാഗും തോളിലിട്ട് സന്തോഷത്തോടെ ഓടിച്ചാടി അവൾ സ്കൂളിലേക്ക് പോയി കുറെ നാളുകൾക്കു ശേഷം സ്കൂൾ കണ്ടപ്പോൾ അവൾക്ക് സ്കൂളിനു അതിയായ മാറ്റം സംഭവിച്ചതായി അവൾക്ക് മനസ്സിലായി.
അവൾ ക്ലാസ്സ് റൂമിൽ കയറി ബെല്ലടിച്ചു. കൂടെ പഠിച്ച എല്ലാ കൂട്ടുകാരും ഉണ്ട് പക്ഷേ അവരാരും അവളെ നോക്കുന്നതു പോലുമില്ല അവർ പരസ്പരം തങ്ങളുടെ അവധി വിശേഷങ്ങൾ പങ്കുവെച്ചു ആനിയ്ക്കും തന്റെ അവധി വിശേഷങ്ങൾ പങ്കുവയ്ക്കാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷേ അത് കേൾക്കാനോ ചോദിക്കാൻ ആരുമില്ല
പഴയതുപോലെ ക്ലാസ്സിലെ അവസാന ബെഞ്ചിലെ ഒറ്റക്കിരിക്കുന്ന തന്നെയാണ് ആനി.
ടീച്ചർ ക്ലാസ്സിൽ വന്നു ആനി ടീച്ചറിനെ ഒന്ന് ശ്രദ്ധിച്ചു ഈ ടീച്ചർ പുതിയത് ആണല്ലോ... ടീച്ചർ ക്ലാസ്സിൽ തന്നെ സ്വയം പരിചയപ്പെടുത്തി എന്റെ പേര് അമൃത. ഞാൻ നിങ്ങളുടെ ക്ലാസ് ടീച്ചർ ആണ് ഈ വർഷം നിങ്ങളുടെ ക്ലാസ് ടീച്ചർ ഞാനാണ് ടീച്ചർ ആനയെ ശ്രദ്ധിച്ചു എന്തുപറ്റി മോളേ മോള് മാത്രം ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ ഇരിക്കുന്നു കുട്ടികൾ കൂട്ടത്തോടെ ചിരിച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞു ടീച്ചർ അവളും വണ്ടിയാ പൊട്ടി ആപ്പിൾ പഠിക്കില്ല ടീച്ചർ അവൾ വെറുതേ വന്നിരിക്കുന്നത് ഇവിടെ ടീച്ചർ അവരോട് പറഞ്ഞു മക്കളെ അങ്ങനെ നമ്മൾ ആരെയും കളിയാക്കരുത് ആനയെ നിങ്ങൾ കൂടെ കൂട്ടണം അവളുടെ പ്രയാസങ്ങൾ നിങ്ങൾ മനസ്സിലാക്കണം അവൾക്കു വേണ്ട എല്ലാ നിർദ്ദേശങ്ങളും നിങ്ങൾ അവൾക്ക് നൽകണം നിങ്ങളോടൊപ്പം തന്നെ നിങ്ങടെ സഹപാഠികളെ നിങ്ങൾ പഠിപ്പിക്കുകയും വേണം എന്റെ ഭാഗത്തുനിന്ന് എന്ത് സഹായം വേണമെങ്കിലും ഞാൻ നൽകുന്നതാണ് ആനയ്ക്ക് അമൃത ടീച്ചറോട് വല്ലാത്ത സ്നേഹം തോന്നി ആദ്യമായിട്ടാണ് ഒരു ടീച്ചർ തന്നെ ഒരു മനുഷ്യജീവി ആയിട്ട് കാണുന്നത് കഴിഞ്ഞ നാളിതുവരെയും ഒരു ടീച്ചറും എന്നോട് സ്നേഹമായി പെരുമാറിയിട്ടില്ല
ടീച്ചർ ആനി യെ സഹപാഠികൾക്ക് ഇടയിൽ ഇരുത്തി ആനി ആകെ പരിഭ്രമിച്ചു കുട്ടികൾ അവിടെ നിന്നും അകന്നു മാറിയിരിക്കുന്നു ടീച്ചർ അവരോട് പറഞ്ഞു അകന്നിരിക്കുന്ന എല്ലാവരും ഒരുമിച്ച് ചേർന്നിരിക്കൂ ആദ്യത്തെ ദിവസത്തെ അനുഭവം അവളിൽ പുതുമ ഉണ്ടാക്കി അമൃത ടീച്ചറിനെ അവൾക്ക് ദൈവത്തെ പോലെ തോന്നി... കുട്ടികൾ അവളും ആയിട്ട് സംസാരിച്ചു തുടങ്ങി അവളെ കൂടെ കൂട്ടാൻ തുടങ്ങി അതുമല്ല അമൃത ടീച്ചർ അവളെ വിളിച്ച് എന്നും അവളുടെ വിഷമങ്ങൾ അന്വേഷിക്കുകയും അവൾക്ക് പഠിക്കാനുള്ള സഹായങ്ങൾ നൽകുകയും ചെയ്തു ഒടുവിൽ ഓണപരീക്ഷ എത്തി ആനി ക്ക് ഭയമായി ആനയുടെ മാനസിക അവസ്ഥ മനസ്സിലാക്കിയ അമൃത ടീച്ചർ എന്തിനാണ് ഭയക്കുന്നത് അവൾ പറഞ്ഞു ടീച്ചർ പഠിക്കാൻ എനിക്ക് ഇഷ്ടമാണ് പക്ഷേ ഞാൻ ഒന്നു എനിക്ക് ഓർമ്മ നിൽക്കുന്നില്ല എന്റെ കയ്യക്ഷരവും വളരെ മോശം പരീക്ഷയിൽ എപ്പോഴും മാർക്ക് കുറച്ച് ഞാൻ വാങ്ങുന്നു. അമൃത ടീച്ചർ തോളിൽ തട്ടി ആശ്വസിപ്പിച്ചു ടീച്ചർ ഇപ്പ കൂടെയുണ്ടല്ലോ നമുക്കൊന്നു ശ്രമിക്കാം ഡോ.. ആ വാക്കുകൾ ആനയ്ക്ക് വല്ലാത്ത ആശ്വാസമായിരുന്നു. ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം രണ്ടുമണിക്കൂർ നേരം അമൃത ടീച്ചർ ആനയെ അക്ഷരങ്ങളും കയ്യക്ഷരം നന്നാക്കുന്നതെങ്ങനെയെന്നും പഠിപ്പിച്ചു ടീച്ചർ വളരെ ലളിതമായാണ് ആനിക്ക് പറഞ്ഞുകൊടുത്തത് ആനി കുറച്ചു ബുദ്ധിമുട്ട് എങ്കിലും കുറേശ്ശെ കുറേശ്ശെ പഠിക്കാനും കൈയ്യക്ഷരം നന്നാക്കാൻ ശ്രമിച്ചു ഓണ പരീക്ഷ എഴുതാനുള്ള പാകത്തിന് അവൾ തയ്യാറായി ഓണപ്പരീക്ഷ ഓണപ്പരീക്ഷ അവളെഴുതി ആ പരീക്ഷയ്ക്ക് അവൾ എങ്ങനെയൊക്കെ എങ്ങനെയൊക്കെയോ ജയിക്കാനുള്ള മാർക്ക് നേടി വിജയം ഒന്നിനുമല്ല അവളുടെ മുഖത്തെ സന്തോഷം ആയിരുന്നു അമൃത ടീച്ചറെയും സഹപാഠികളെയും ഞട്ടിച്ചത്. കാരണം ആനിയെ ഇത്രയും സന്തോഷിച്ച ആരും കണ്ടിട്ടില്ല പിന്നെ അവൾ പടിപടിയായി ഉയർന്നു ക്ലാസ് ലീഡർ ആയി സ്കൂൾ ലീഡർ ആയി അങ്ങനെ അവൾ ഉയർന്നുയർന്ന് ഒടുവിൽ അവൾ ഇന്നത്തെ ഐഎഎസ് കലക്ടറായി ആനി സ്മരണയോടെ ഇന്നും അമൃത ടീച്ചറിനെ ഓർക്കുന്നു ടീച്ചർ ഇല്ലായിരുന്നെങ്കിൽ താൻ ഒന്നും ആവില്ല നിറ കണ്ണോടെ അവൾക്ക് ലഭിക്കുന്ന എല്ലാ വേദികളിലും അവൾ സംസാരിച്ചു
Comments
Post a Comment